വടകര: കേരളത്തിലെ സഹകരണ പ്രസ്ഥാനം ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധാകേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. വടകര കർഷക തൊഴിലാളി ക്ഷേമ സഹകരണ സംഘം ഉദ്ഘാനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ വളർച്ചയുടെ ചരിത്രത്തിലെ നാഴികകല്ലായി കേരള ബാങ്ക് നിലവിൽ വരാൻ പോവുകയാണ്. ഇതിന് തടസം സൃഷ്ടിക്കാൻ പലരും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ തടസങ്ങൾ അതിജീവിച്ച് കേരളത്തിന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന് യാഥാർത്ഥ്യമാവുകയാണ്. കേരളത്തിന്റെ വികസന പ്രക്രിയയിൽ കേരള ബാങ്ക് നിർണായ ശക്തിയായി മാറും. സഹകരണ മേഖലയിലെ നിക്ഷേപം കേരളത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താനുള്ള വലിയ അവസരമാണ് കേരള ബാങ്കിലൂടെ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് എൽ.ഡി. എഫ് സർക്കാർ ക്ഷേമനിധി ഏർപ്പെടുത്തി 60 വയസ് കഴിഞ്ഞവർക്ക് പെൻഷൻ ലഭിക്കുന്ന ക്ഷേമനിധി ആറ് മാസത്തിനകം പ്രാബല്യത്തിൽ വരുത്തും. മഹാരത്ന പദവിയുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ കേന്ദ്രം കോർപറേറ്റുകൾക്ക് അടിയറവ് വെക്കുകയാണ്. കേരളത്തിന്റെ പുനർനിർമ്മാണ പ്രിക്രിയയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. സംഘം പ്രസിഡൻറ് സി കുമാരൻ അദ്ധ്യക്ഷനായി. പി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി കെ നാണു എം എൽ എ നിക്ഷേപ സ്വീകരണം നടത്തി. നഗരസഭ ചെയർമാൻ കെ ശ്രീധരൻ, വി കെ രാധാകൃഷ്ണൻ, മനയത്ത് ചന്ദ്രൻ, എ കെ അഗസ്തി, സി കെ സുരേഷ്, എം കെ ഭാസ്കരൻ, സി ഭാസ്കരൻ, എ ടി ശ്രീധരൻ, പുറന്തോടത്ത് സുകുമാരൻ, പ്രൊഫ.കെ കെ മഹമൂദ്, സജീവ് കുമാർ, ഒ എം ബിന്ദു, പി സോമശേഖരൻ, എം അബ്ദുൾ സലാം, വി അസീസ് തുടങ്ങിയവർ സംസാരിച്ചു. കെ കെ കൃഷ്ണൻ സ്വാഗതവും അഡ്വ. ബൈജു രാഘവൻ നന്ദിയും പറഞ്ഞു.