അന്ത്യം മകൻ മരിച്ച് മൂന്നാംനാൾ
ബാലുശ്ശേരി: എരമംഗലം കെ.സി.എൽ.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ എ.കെ.കുഞ്ഞിരാമൻ (75) നിര്യാതനായി. മൂന്നു ദിവസം മുമ്പായിരുന്നു മകൻ അനിൽകുമാറിന്റെ അന്ത്യം.
നന്മണ്ട 12ലെ ആലക്കാംകണ്ടി കുടുംബാംഗമാണ്. കേരള ക്ഷേത്രസമിതി ജില്ലാ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ബാലുശ്ശേരി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യോഗം യൂണിയൻ കൗൺസിലറായിരുന്നു. ഭാര്യ: രാധ വയപ്പുറത്ത് വേളൂർ. മറ്റു മക്കൾ: അജിതകുമാരി, റീത. മരുമക്കൾ: രാജൻ എടക്കര (സെക്രട്ടറി, ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), രതീഷ് (ഇൻസ്ട്രക്ടർ, റെയിൽവെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പാലക്കാട്), വിജുന. സഹോദരങ്ങൾ: ആലക്കാംകണ്ടി കണാരക്കുട്ടി, കുമാരൻ, ഭാസ്കരൻ, ജാനു, ദാമോദരൻ (റിട്ട. എയർ ഫോഴ്സ് ), ദേവി, ശ്രീധരൻ, ബാലകൃഷ്ണൻ (റിട്ട. കേരള പൊലീസ് ), പരേതനായ ഗോപാലൻ (റിട്ട. എസ്.ഐ.എസ്.ബി). സഞ്ചയനം വ്യാഴാഴ്ച.