കൽപ്പറ്റ: നെൽവിത്തുകളുടെ സംരക്ഷകനും പാരമ്പര്യ കർഷകനുമായ ചെറുവയൽ രാമനെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. പരമ്പരാഗത കർഷകനും എഴുത്തുകാരനും പൊതുപ്രവർത്തകനുമായ ഏച്ചോം ഗോപിയുടേതാണ് ആശയം. ജോയ് പാലക്കമൂലയാണ് സംവിധാനം. രാജേഷ് എ വൺ ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചു. കൃഷി വകുപ്പ് സംഘടിപ്പിച്ച പ്രീവൈഗയോടനുബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം നിർവ്വഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ തുടങ്ങിയവർ സംബന്ധിച്ചു.