കൽപ്പറ്റ: തറക്കല്ലിട്ട സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് വയനാട് മെഡിക്കൽ കോളേജിന്റെ പണി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി സ്വതന്ത്ര മൈതാനിയിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി 30ന് രാവിലെ 10 മണി മുതൽ ഏകദിന ഉപവാസം നടത്തും.
സ്‌കൂളിൽ ക്ലാസ്സ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ കോർകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഒരു മെഡിക്കൽ കോളേജ് വയനാട്ടിൽ ഉണ്ടായിരുന്നെങ്കിലും, അദ്ധ്യാപകർ അവസരോചിതമായി കാര്യങ്ങൾ ചെയ്തിരുന്നെങ്കിലും ഇങ്ങനെ ഒരു മരണം ഒഴിവാക്കാമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. ജി. വിജയമ്മ, സരള ഉണ്ണിത്താൻ, സുജയ വേണുഗോപാൽ, പുഷ്പലത പങ്കജാക്ഷൻ, എ.എം ശാന്തകുമാരി, ഡോ:ലീലാമ്മ എന്നിവർ പ്രസംഗിച്ചു.