കൊയിലാണ്ടി: പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തകര്‍ക്കാനുള്ള നീക്കം വേദനാജനകമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി നടത്താന്‍ ആവശ്യമായ ബാക്കി തുക എം.എല്‍.എ ഫണ്ടും ജനകീയ പങ്കാളിത്തവും ഉപയോഗപ്പെടുത്തി കണ്ടു പിടിക്കണം.
വിദ്യാലയത്തിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ കെ. ദാസന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയും കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.38 കോടി രൂപയും ഉപയോഗിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റര്‍ ബി. മധു, മുന്‍ എം.എല്‍.എ പി.വിശ്വന്‍, കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ. പത്മിനി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു, കൗണ്‍സിലര്‍മാരായ യു. രാജീവന്‍, വി.കെ സുരേഷ്, വി.പി ഇബ്രാഹിം കുട്ടി, കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി. സുധ, പി.ടി.എ പ്രസിഡന്റ് പി.പ്രശാന്ത്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ യു. ബിജേഷ്, ഹെഡ്മിസ്ട്രസ് പി.ഉഷാകുമാരി, പ്രിന്‍സിപ്പൽ പി. വത്സല, എം.പി.ടി.എ പ്രസിഡന്റ് ടി. ശോഭ, യു.എല്‍.സി.സി ഡയറക്ടര്‍ കെ.ടി. രാജന്‍, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ അഭയ് കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.