കോഴിക്കോട്: ഇ പി എഫ് പെൻഷൻ തുക 24 വർഷം കഴിഞ്ഞിട്ടും വർദ്ധിപ്പിക്കാത്തത് കടുത്ത അനീതിയാണെന്ന് പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും അനുകൂലവിധി പുറപ്പെടുവിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനമുണ്ടായിട്ടില്ല. ഖജനാവിൽ പണമില്ല എന്ന വാദമാണ് ഉന്നയിക്കുന്നത്. എന്നാൽ പെൻഷൻ ഫണ്ടിൽ ആവശ്യത്തിലധികം പണം നീക്കിയിരിപ്പുണ്ടെന്ന് സംഘടനാ നേതാക്കളായ എം.ടി.സുരേഷ് ബാബു, വി.പി.അബ്ദുൾ ഖാദർ, ജയഗോവിന്ദൻ, പി.സെയ്ദാലി എന്നിവർ പറഞ്ഞു.