കോഴിക്കോട് : ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സ്കൈ ഫ്ലൈ ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർത്ഥികളും ചേർന്ന് എയ്ഡ്‌സ് ദിന വാരാചരണത്തിന് തുടക്കം കുറിച്ചു. ഇതിന്റ ഭാഗമായി ഇന്നലെ എസ്.എം സ്ട്രീറ്റിൽ സ്കൈ ഫ്ലൈ അക്കാദമിയിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് നടത്തി.

വാരാചരണ റാലി ജില്ലാ എയ്ഡ്‌സ് ഓഫീസർ ഡോ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ പുതിയ സ്റ്റാൻഡ്, മെഡിക്കൽ കോളേജ് പരിസരങ്ങളിൽ വിവിധ പരിപാടികൾ നടത്തും.

എയ്ഡ്‌സ് വിമുക്തജില്ല എന്നതാണ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ലക്ഷ്യം.