മാനന്തവാടി: സബ് കലക്ടർ വികൽപ്പ് ഭരദ്വാജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കെല്ലൂർ അഞ്ചാം മൈലിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെ മാനന്തവാടി ഭാഗത്തേക്ക് പോകുന്ന മറ്റൊരു കാറിന്റെ പിന്നിൽ സബ് കലക്ടറുടെ വാഹനമിടിക്കുകയായിരുന്നു. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ കൊട്ടിയൂർ കേളകം സ്വദേശികൾ സഞ്ചരിച്ച കാറിന് മുമ്പിൽ ഒരു ബൈക്ക് ക്രോസ് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഈ കാറിന് പിന്നിലാണ് സബ് കലക്ടറുടെ കാറിടിച്ചത്. തുടർന്ന് ആർ.ടി.ഒ.യുടെ വാഹനത്തിൽ സബ് കലക്ടർ ക്യാമ്പ് ഹൗസിലേക്ക് പോയി.