മാനന്തവാടി: ലേബർ സെസ്സിന്റെ പേരിൽ പിരിച്ചെടുത്ത് തൊഴിലാളികൾക്ക് വിതരണം ചെയ്യാത്ത ആയിരത്തിൽപ്പരം കോടി രൂപ കെട്ടിട ഉടമകൾക്ക് തിരിച്ചുനൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലേബർ സെസ്സ് പിരിക്കുന്നത് റദ്ദ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപെട്ടു. കെട്ടിട ഉടമകൾ നേരിടുന്ന ചൂഷണങ്ങൾക്ക് എതിരായി ശക്തമായ സമരപരിപാടികൾ ആരംഭിക്കും.സംസ്ഥാന സെക്രട്ടറി അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.അബ്ബാസ് ഹാജി അദ്ധ്യക്ഷത വഹിച്ചു.അഡ്വ ജസ്റ്റസ് പൗലോസ്, അഡ്വ അബ്ദുറഹ്മാൻ, ടി സി ജോസഫ്, അഡ്വ രാജീവ്, അബ്ദുൽ മനാഫ്, രാധാകൃഷ്ണൻ, നിരൺ വി ,അയൂബ് കടൽമാട്,ഹാരിസ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.