calicut-uni
calicut uni

ഗസ്റ്റ് ലക്ചർ നിയമനം
ജിയോളജി പഠനവകുപ്പിൽ ഗസ്റ്റ് ലക്ചററെ മണിക്കൂറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ് സി അപ്ലൈഡ് ജിയോളജി / ജിയോളജിയിൽ നെറ്റ് / പിഎച്ച്.ഡി ബയോഡാറ്റ cugeo@uoc.ac.in എന്ന മെയിലിലേക്ക് 27-നകം അയയ്ക്കണം. അഭിമുഖം 29-ന് പഠനവകുപ്പിൽ നടക്കും.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
27-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് തൃശൂർ സെന്റ് തോമസ് കോളേജ് കേന്ദ്രമായി ഹാൾ ടിക്കറ്റ് ലഭിച്ച മുഴുവൻ ബി.ബി.എ പരീക്ഷാർത്ഥികളും അതേ ഹാൾ ടിക്കറ്റുമായി തൃശൂർ തലക്കോട്ടുകര വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പരീക്ഷയ്ക്ക് ഹാജരാകണം.

27-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.എ സോഷ്യോളജി (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് നാട്ടിക ശ്രീനാരായണ കോളേജ് പരീക്ഷാ കേന്ദ്രമായി ഹാൾ ടിക്കറ്റ് ലഭിച്ച പരീക്ഷാർത്ഥികൾ പുതുക്കിയ ഹാൾടിക്കറ്റുമായി നാട്ടിക ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പുനർമൂല്യനിർണയം
നാലാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി പോളിമർ കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി ഹോം സയൻസ് -ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒൻപത് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഫിനാൻസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒൻപത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.