മാനന്തവാടി: സാമൂഹ്യദ്രോഹികൾ കൊടിമരം തകർത്തതായി പരാതി. മൊതക്കര മാനിയിൽ സി.പി.എമ്മിന്റെ എം.പത്മനാഭൻ മാസ്റ്റർ സ്മൃതിമണ്ഡപത്തിനു സമീപത്തുള്ള കോടിയും കൊടിമരവുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തകർത്തത്. പ്രദേശത്തെ അന്തരീക്ഷം തകർക്കാനുള്ള ശക്തികളുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് പാർട്ടി കുറ്റപ്പെടുത്തി. കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വൈകിട്ട് മൊതക്കരയിൽ പ്രകടനം നടത്തി.