കോഴിക്കോട്: അശാസ്ത്രീയവും ജനവിരുദ്ധവുമായ പുതിയ കെട്ടിടനിർമ്മാണ നിയമം പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എൻജിനിയർ കെ. സലിം കൂട്ടധർണ ഉദ്ഘാടനം ചെയ്തു. പുതിയ നിയമം നിർമ്മാണമേഖലയെ സ്തംഭിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.ടി അബ്ദുള്ള ക്കോയ അദ്ധ്യക്ഷത വഹിച്ചു. ക്രെഡായി പ്രതിനിധി അരുൺ, ആർകിടെക്ട് വിനു സിറിയക്, സുബൈർ കൊളക്കാടൻ, അഷറഫ് പൈക്കാടൻ, രവി, കെ.വി ഫൈസൽ, എൻജിനിയർ ടി. മമ്മത് കോയ, മോഹനൻ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച്. ഹാരിസ് സ്വാഗതവും ട്രഷറർ വി.കെ. പ്രസാദ് നന്ദിയും പറഞ്ഞു.