മാനന്തവാടി: പ്രളയത്തിൽ തകർന്ന പയ്യമ്പള്ളി ചാലിഗദ്ധ, ചെമ്മാട് പ്രദേശവാസികളുടെ പുനരധിവാസം വൈകുന്നതിൽ പ്രധിഷേധിച്ച് കോളനി നിവാസികൾ സമരത്തിനൊരുങ്ങുന്നു. അടിയന്തിരമായിപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ താലൂക്ക് ഓഫീസിനു മുൻപിൽ കുടിൽകെട്ടി സമരം ചെയ്യുമെന്ന് ജനകീയ സമരസമിതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ പ്രളയത്തിൽചാലിഗദ്ധയിൽ 55 കുടുംബങ്ങളും മട്ടങ്കരയിൽ 25 കുടുംബങ്ങളും, ചെമ്മാട് 20 കുടുംബങ്ങളും ഇപ്പോഴും വാസയോഗ്യമല്ലാത്ത വീടുകളിൽ ആണ് അന്തിയുറങ്ങുന്നത്. ഇതിൽ പൂർണ്ണമായും വീട് തകർന്ന രണ്ട് കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ ആണ് കഴിയുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സെപ്തംബർ 5 നകം സ്ഥലം കണ്ടെത്താൻ റവന്യൂ വകുപ്പ് അവശ്യപ്പെട്ടതിനെ തുടർന്ന് കോളനിക്ക് സമീപ പ്രദേശത്തെ സ്ഥലം കണ്ടെത്തിയെങ്കിലും റവന്യു വകുപ്പ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങൾ സമരപരിപാടിയുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നഗരസഭാ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, ഹരി ചാലിഗദ്ധ, ആലീസ് മാത്യു, രാധ ചാലിഗദ്ധ, വെള് ളചാലിഗദ്ധ തുടങ്ങിയവർ പങ്കെടുത്തു.