മാനന്തവാടി: പയ്യമ്പള്ളി 54 കുരിശ്കവലയ്ക്ക് സമീപം ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്കേറ്റു. പയ്യമ്പള്ളി അരഞ്ഞാണിയിൽ ജെയിംസിന്റെ മക്കളായ ജെയ്സൺ ജെയിംസ് (25), ജെമിൻ ജെയിംസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കാലിന് പരുക്കേറ്റ ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

കാറും ബൈക്കും കൂട്ടിയിടിച്ച്
രണ്ട് പേർക്ക് പരിക്ക്

മാനന്തവാടി: തിരുനെല്ലി ബേഗൂരിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കൊടുവള്ളി മുക്കിലമ്പാടി ജബ്ബാർ (40), ഹാറൂൺ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഹാറൂണിന് നിസാര പരുക്കാണ്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജബ്ബാറിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.


മാനന്തവാടി ബ്ലോക്ക് കേരളോത്സവം

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് മാനന്തവാടി ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി.ആറ് ദിവസങ്ങളിലായി നടത്തുന്ന കേരളോത്സവത്തിൽ
കലാ,കായിക ഇനങ്ങളിൽ തവിഞ്ഞാൽ ,തൊണ്ടർനാട്,വെള്ളമുണ്ട,എടവക ,തിരുനെല്ലി എന്നീ 5 പഞ്ചായത്തുകളിൽ നിന്നായി 600 ലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
ആദ്യ ദിനമായ ഇന്നലെ കായിക മത്സരങ്ങളാണ് നടന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ
തങ്കമ്മ യേശുദാസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാരായ കെ.കെ.സി.മൈമൂന,
ഖമറുൽ ലൈല ,മെമ്പർമാരായ ദിനേശ് ബാബു ,മൈമൂന,പ്രീത രാമൻ,ഫാത്തിമ ബീഗം,വത്സൻ ,സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.ഡിസംബർ 2ന് നടക്കുന്ന സമാപന സമ്മേളനവും ഘോഷയാത്രയും മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും.

മുസ്ലിംലീഗ് കൺവൻഷൻ ഇന്ന്
മാനന്തവാടി: മാനന്തവാടി മുനിസിപ്പൽ മുസ്ലിം ലീഗ്
സ്‌പെഷൽ കൺവെൻഷൻ ഇന്ന് വൈകുന്നേരം 4മണിക് മാനന്തവാടി ലീഗ് ഹൗസിൽ വെച്ച് നടത്തും. പ്പെടും
മുഴുവൻ ശാഖഭാരവാഹികൾ പോഷക സംഘടന ഭാരവാഹികൾ മുൻസിപ്പൽ കൗൺസിലർമാർ യൂത്ത്ലീഗ് എംഎസ്എഫ് എസ്.ടി.യു. ഭാരവാഹികൾ എന്നിവർ
പങ്കെടുക്കണമെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കടവത്ത് ഷറഫുദ്ദീൻ, ജനറൽ സിക്രട്ടറി പി.വി.എസ്.മൂസ്സ എന്നിവർ അറിയിച്ചു.