വടകര: ക്ലീന്‍സിറ്റി-ഗ്രീന്‍സിറ്റി, സീറോ വേസ്റ്റ് വടകര പദ്ധതികളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ കടലോര ശുചീകരണം തുടങ്ങി. അഴിത്തല, പുറങ്കര, കൊയിലാണ്ടിവളപ്പ്, പാണ്ടികശാല, മുകച്ചേരി, കുരിയാടി, സാന്റ്ബാങ്ക്‌സ് എന്നിവിടങ്ങളിലാണ് അവധിദിവസമായ ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. അതാത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ശുചീകരത്തിനു നാട്ടുകാരോടൊപ്പം എന്‍.എസ്.എസ് വളണ്ടിയര്‍മാരും പങ്കാളികളായി. ക്ലീന്‍ ബീച്ച് പദ്ധതിയുടെ ഉദ്ഘാടനം സാന്റ്ബാങ്ക്‌സില്‍ ജില്ലാ കളക്ടര്‍ സി.സാംബശിവറാവു നിര്‍വഹിച്ചു. ഉദ്ഘാടനം ചെയ്ത കളക്ടറും ദീര്‍ഘനേരം ശുചീകരണത്തില്‍ സംബന്ധിച്ചു. കടലോരത്ത് അലക്ഷ്യമായി തള്ളുന്ന മാലിന്യവും പാഴ് വ്‌സ്തുക്കളും സംഘം ശേഖരിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അദ്ധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സഫിയ, ബീച്ച് ക്ലീന്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സിജേഷ്, ഡി.ടി.പി.സി സെക്രട്ടറി ബീന, മണലില്‍ മോഹനന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.അശോകന്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ബിജു, പി.വിജയി, പി.പി.വ്യാസന്‍, വി.പി.മുഹമ്മദ് റാഫി, പി.കെ.ജലാല്‍, കെ.എം.ബുഷറ എന്നിവര്‍ ഓരോ സ്ഥലത്തും നേതൃത്വം നല്‍കി. വടകര പോളിടെക്നിക്കിലെയും എം.യു.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍, നാട്ടുകാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. കടലോര ശുചീകരണത്തിന് ഓരോയിടത്തും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. എല്ലാ ഞായറാഴ്ചയും ഇവരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തും.