പേരാമ്പ്ര: നവംബർ 29 ന് വൈകീട്ട് 3 മണിക്ക് പന്ത്രണ്ടായിരം പേർ അണിനിരക്കുന്ന ചെങ്ങോട് മല സംരക്ഷണ വലയത്തിന് ജീവ താളം പരിപാടിയിലൂടെ ഐക്യദാർഢ്യം തീർത്ത് നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വോളന്റീർമാർ. വെള്ളിയൂർ അങ്ങാടിയിൽ നാടൻ പാട്ട് കലാകാരൻ കുഞ്ഞൻ ചേളന്നൂർ ആണ് നാടൻ പാട്ട് പാടി ചെങ്ങോട് മലക്ക് ജീവ താളം തീർത്തത്. പ്രകാശൻ വെള്ളിയൂർ ഉദ്ഘാടനം ചെയ്തു. കെഎം നസീർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ് സിറാജ്,ഖാദർ വെള്ളിയൂർ,ടി. കെ നൗഷാദ്, വിഎം അഷ്‌റഫ്, ആബേൽ ബേബി, അലന്റ സിദ്ധീഖ്,ഫാത്തിമ ജുനു,എൻ.കെ സഫ്‌വാൻ, അജോ വി എ,നേഹ ബാബു,അനന്യ,കെ. എം അസ്ജദ്, മിഥുൻ എന്നിവർ സംസാരിച്ചു.