താമരശേരി : ഊർജ്ജസംരക്ഷണസാക്ഷരത കുട്ടികളിൽ എത്തിക്കാൻ കേരള സർക്കാറിന്റെ എനർജി മാനേജ്‌മെന്റ് സെന്റർ പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച താമരശ്ശേരി ഊർജോത്സവം -2019 കുന്ദമംഗലം ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുക്കം, കുന്ദമംഗലം, കൊടുവള്ളി ഉപജില്ലകളിലെ 265 സ്‌കൂളുകളിൽ നിന്നായി 1378 അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കാർട്ടൂൺ, ഉപന്യാസ രചന, ചിത്രരചന, പ്രശ്‌നോത്തരി എന്നീ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ഓരോ സ്‌കൂളിൽനിന്നും ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിൽനിന്ന് നാല് വീതം വിദ്യാർത്ഥികളും എൽ.പി.യിൽ നിന്ന് ഒരു കുട്ടിയും കൂടെ അധ്യാപകരും എത്തിച്ചേർന്നു. പ്രളയപശ്ചാത്തലത്താൽ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും ഉത്സവത്തി?ന്റെ പ്രതീതി ഉണർത്തി വരയും വർണ്ണങ്ങളുമായി സന്തോഷത്തിലായിരുന്നു കുട്ടികൾ. എത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എൽ.ഇ.ഡി ബൾബുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പൊതുപരിപാടി പി.ടി.എ.റഹീം എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്വി ജി മുപ്രമ്മലിന് എൽ .ഇ.ഡി. ബൾബ് കൈമാറി ഉദ്ഘാടനം ചെയ്തു. മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള രീതി സാർവ്വത്രികമാക്കണമെന്നും പാരമ്പര്യേതര ഊർജ്ജത്തെ കൂടുതൽ പ്രയോജനപ്പെടുത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത കൃഷ്ണ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ ഡോ.എൻ.സിജേഷ് സ്വാഗതവും കുന്ദമംഗലം എച്ച്. എച്ച് എസ് ഹെഡ്മാസ്റ്റർ പ്രേമരാജൻ നന്ദിയും പറഞ്ഞു. എ.ഇ.ഒ മാരായ മുരളീധരപ്പണിക്കർ, മുരളീകൃഷ്ണൻ, സ്‌കൂൾ പ്രിൻസിപ്പൽ ഒ.കല, എസ്.ഇ.പി. ജോയന്റ് കോർഡിനേറ്റർ സജീവ് കുമാർ.എം.കെ., , പി.ടി.എ പ്രസിഡന്റ് ജയപ്രകാശ്.ടി., മദർ പി.ടി.എ പ്രസിഡന്റ് ഷിജിന.വി.കെ, ജെ.ആർ.സി. പ്രസിഡണ്ട് രാജേന്ദ്രകുമാർ, എന്നിവർ പ്രസംഗിച്ചു.

പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി ഉപജില്ലകളുടെ ഊർജോത്സവം ഇന്ന് ബാലുശ്ശേരി ഗേൾസ് സ്‌കൂളിൽ നടക്കും.