പുൽപ്പള്ളി :കടബാധ്യതയിലായ കർഷകനെ കാണാനില്ലെന്ന് പരാതി. മുള്ളൻകൊല്ലി സീതാമൗണ്ട് പരിയാടൻ ഷാജു ജോർജി (49) നെയാണ് ഞായറാഴ്ച രാവിലെ മുതൽ കാണാതായത്. പാടിച്ചിറ ടൗണിൽ ബൈക്ക് നിർത്തിയിട്ട് പോയശേഷം പിന്നീട് വിവരമൊന്നും ഉണ്ടായിട്ടില്ല.
കാർഷിക ആവശ്യങ്ങൾക്കും വിദ്യാഭ്യാസ വായ്പ ഇനത്തിലും ഭവന
നിർമ്മാണത്തിനുമായി കടമെടുത്ത 40 ലക്ഷത്തോളം രൂപ തീരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടില്ല. പാടിച്ചിറ സർവ്വീസ് സഹകരണ ബാങ്കിൽ മാത്രം 25 ലക്ഷത്തോളം രൂപ കടമുണ്ട്.
കടബാധ്യതയാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി മാനസിക സംഘർഷത്തിലായിരുന്നു ഇദ്ദേഹമെന്ന് വീട്ടിലുള്ളവർ പറ
യുന്നു. പുൽപള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
(ഫോട്ടൊ- കാണാതായ മുള്ളൻകൊല്ലി സീതാമൗണ്ട് പരിയാടൻ ഷാജു
ജോർജ്ജ്. )