കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന - ഗാർഹിക പീഡന നിരോധന ദിനം ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം സബ് കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു. പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വനിത ശിശുവികസന ഓഫീ.ർ അനീറ്റ എസ്‌ലിൻ അദ്ധ്യക്ഷത വഹിച്ചു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധനം വിഷയമാക്കിയുള്ള മൈം അരങ്ങേറി. അഡ്വ.വി.പി. രാധാകൃഷ്ണൻ സ്ത്രീധന - ഗാർഹിക പീഡന നിരോധന നിയമത്തെ കുറിച്ച് ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസർ വി. പുഷ്പ, വുമൺ പ്രൊട്ടക്‌ഷൻ ഓഫീസർ ഡോ.എ.കെ ലിൻസി, ഐ സി ഡി എസ് സൂപ്പർവൈസർ പി.ജെ.അഞ്ജലി തുടങ്ങിയവർ സംസാരിച്ചു.