പൂവാട്ടു പറമ്പ്: പെരുമൺപുറ വിഷ്ണു ക്ഷേത്രം മഹോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. പെരുവയൽ കട്ടയാട്ട് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു.
തിങ്കളാഴ്ച വൈകീട്ട് ആചാര്യവരണത്തോടെ ഉത്സവ പരിപാടികൾക്ക് തുടക്കമായി. ചൊവ്വാഴ്ച ബിംബകലശ പൂജയോടെ ഉത്സവദിവസങ്ങളിലെ വിശേഷാൽ പൂജകളും ആരംഭിച്ചു. വൈകീട്ട് കലശാധിവാസവും ഉണ്ടായി. ബുധനാഴ്ച രാവിലെയാണ് ഉത്സവത്തിന്റെ പ്രധാന ഭാഗമായ ബ്രഹ്മകലശാഭിഷേകം.
തുടർന്ന് പുതുതായി നിർമ്മിച്ച ക്ഷേത്ര ഗോപുരത്തിൽ താഴികക്കുടം സമർപ്പിക്കും. ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് , മേൽശാന്തി സി.ടി. നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.