calicut-uni
calicut uni

എൽ എൽ.ബി മൂല്യനിർണയ ക്യാമ്പ്
ഏഴാം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (പഞ്ചവത്സരം), മൂന്നാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം) പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ഡിസംബർ മൂന്ന് മുതൽ ആറ് വരെ തൃശൂർ, കോഴിക്കോട് ഗവൺമെന്റ് ലാ കോളേജുകളിൽ നടക്കും. ഈ ദിവസങ്ങളിൽ ലാ കോളേജുകളിൽ റഗുലർ ക്ലാസുണ്ടാവില്ല.

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ ബി.ടി.എച്ച്.എം/ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഡിസംബർ രണ്ട് വരെയും ഫീസടച്ച് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബർ ആറ് വരെയും 170 രൂപ പിഴയോടെ ഒമ്പത് വരെയും ഫീസടച്ച് ഡിസംബർ 12 വരെ അപേക്ഷിക്കാം.


പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഫിലോസഫി (സി.യു.സി.എസ്.എസ്), അവസാന വർഷം/മൂന്ന്, നാല് സെമസ്റ്റർ എം.എ ഫിലോസഫി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒമ്പത് വരെ അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
27-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് തൃശൂർ മുരക്കിങ്ങൽ ആക്സിസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി പരീക്ഷാകേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ അതേ ഹാൾടിക്കറ്റുമായി ചാലക്കുടി കുന്നപ്പിള്ളി മേലൂർ നിർമ്മല കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പരീക്ഷയ്ക്ക് ഹാജരാകണം.