കൽപ്പറ്റ: എസ് എഫ് ഐ രൂപീകരണത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ എസ് എഫ് ഐ രൂപീകൃതമായകാലം മുതലുള്ള പൂർവ്വകാല എസ് എഫ് ഐ പ്രവർത്തകർ ഒരേ വേദിയിൽ സംഗമിക്കും. ഡിസംബർ ഒന്നിന് മൂന്ന് മണിക്ക് കൽപ്പറ്റ ടൗൺഹാളിൽ 'തലമുറകളുടെ മഹാസംഗമം' എന്ന പേരിൽ നടക്കുന്ന പരിപാടി എസ് എഫ് ഐ യുടെ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എം എ ബേബി ഉദ്ഘാടനം ചെയ്യും. 1974 ൽ മീനങ്ങാടിയിൽ ചേർന്ന പ്രഥമ സമ്മേളനം തിരഞ്ഞെടുത്ത ആദ്യ ജില്ലാ സെക്രട്ടറി സി എം റഷീദ് മുതൽ സംഘടനയുടെ ജില്ലാ ഏരിയാ ഘടകങ്ങളിൽ സജീവമായിരുന്ന മുഴുവൻ പ്രവർത്തകരും മഹാസംഗമത്തിൽ പങ്കെടുക്കും.
അഞ്ഞൂറിൽപരം പ്രവർത്തകരെയാണ് എസ് എഫ് ഐ ജില്ലാ കമ്മറ്റി പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് പരിപാടിയിൽ പങ്കെടുക്കും.