കുറ്റ്യാടി: കാടുമൂടിയ സ്കൂള്‍ പരിസരം ശുചീകരിക്കാന്‍ വിഖായ പ്രവര്‍ത്തകരെത്തിയപ്പോള്‍ എതിരേറ്റത് ഒന്നാംതരം മൂര്‍ഖന്‍ പാമ്പ്. വേളം മണിമല കുറിച്ചകം ഗവ: എല്‍.പി സ്കൂള്‍ പരിസരത്താണ് സംഭവം. തഴച്ചുവളര്‍ന്ന കാട് വെട്ടിമാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. പുറമെ മറ്റു ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായും പ്രവര്‍ത്തകര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വേളം ക്ലസ്റ്റര്‍ വിഖായ ടീമാണ് സ്കൂള്‍ പരിസരം ശുചീകരിക്കാനെത്തിയത്. വിഖായയുടെ അവസരോചിത ഇടപെടല്‍ കണ്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ശുചീകരണ പരിപാടിയില്‍ പങ്കാളികളായി. ക്ലസ്റ്റര്‍ പ്രസിഡന്‍റ് ശുഐബ് ദാരിമി, കോ ഓഡിനേറ്റര്‍ സുഹൈല്‍ കുനിയില്‍, കെ.കെ നൂഹ്, ആസിഫ് മണിമല, കെ ബാസിത്ത്, റാഷിദ് കൊല്ലിയില്‍ എന്നിവർ നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനം നടത്തിയ പ്രവര്‍ത്തകരെ സ്കൂള്‍ പി.ടി.എ കമ്മിറ്റിയും, അദ്ധ്യാപകരും അഭിനന്ദിച്ചു. സ്കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള 200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പൂര്‍ണ്ണമായും കാടുമൂടിയ നിലയിലാണ്. പ്രസ്തുത ഭൂമി വെട്ടിത്തെളിക്കണമെന്ന് നാട്ടുകാരും അദ്ധ്യാപകരും ആവശ്യപ്പെട്ടു.