കുറ്റ്യാടി : വടയം ടൗൺ നവീകരണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ പറഞ്ഞു.
ഇതിന്റെ ഭാഗമായി വടയം അങ്ങാടിയിലുള്ള എൽ.പി.സ്‌കൂളിലെ കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി റോഡിന് ഇരുവശങ്ങളിലും കൈവരി നിർമ്മിക്കും. ഏറെ പഴക്കം ചെന്ന വടയം ബസാർ നവീകരിക്കണമെന്നത് വ്യാപാരികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
ടൗൺ നവീകരണത്തിനുള്ള ഫണ്ടിനായി മുൻകൈയെടുത്ത എം.എൽ.എ.യെ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.കെ.സുരേഷ്, ടി. സുരേഷ് ബാബു എന്നിവർ അഭിനന്ദിച്ചു