മുക്കം: ഓർഫനേജ് കോളേജ് ചരിത്രവിഭാഗം 'മലബാർ ചരിത്രം പുനർവായന ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ഇന്ന് തുടങ്ങും. പ്രമുഖ ചരിത്രകാരൻ ഡോ.എം ജി എസ് നാരായണൻ ഉദ്ഘാടനം നിർവഹിക്കും. ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രൊഫസർ ഓഫിറ ഗാമിലിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. രണ്ടു ദിവസത്തെ സെമിനാറിൽ പ്രമുഖർ പ്രബന്ധമവതരിപ്പിക്കും.