കോഴിക്കോട്: പ്രത്യേക പദവി നീക്കിയതോടെ കാശ്മീരിൽ വികസനത്തിന്റെ വെളിച്ചം കടന്നെത്തിയിരിക്കുകയാണെന്ന് മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ പറഞ്ഞു.
പുതിയ ഇന്ത്യ പുതിയ കശ്മീർ എന്ന വിഷയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരികളുടെ പിന്തുണ കേന്ദ്ര സർക്കാരിനുണ്ട്. കാശ്മീർ പ്രശ്നത്തിൽ രാഹുൽ ഗാന്ധി നടത്തിയ ദേശദ്രോഹ പ്രസംഗങ്ങളാണ് പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ഉയർത്തികാട്ടിയതെന്നും സെൻകുമാർ പറഞ്ഞു.
കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം. ജഗജിത്ത് ഉദ്ഘാടനം നിർവഹിച്ചു.പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.ജി.മനോഹർലാൽ അദ്ധ്യക്ഷനായിരുന്നു. വിശാഖപട്ടണം പ്രതിരോധ പോർട്ട് ട്രസ്റ്റ് ഡയറക്ടർ ശ്രീപത്മനാഭൻ, അഡ്വ.എ.പ്രദീഷ്, അഡ്വ.ഇ.കെ. സന്തോഷ്‌കുമാർ, അഡ്വ.അരുൺ ഗോപാൽ, അഡ്വ.യു.ടി.രാജൻ എന്നിവർ പ്രസംഗിച്ചു.