photo
ശ്രീധരൻ പൊയിലിൽ


ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റിന്റെ രണ്ടാമത് മഹാത്മാ പുരസ്കാരത്തിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ കണ്ണാടിപ്പൊയിലിലെ ശ്രീധരൻ പൊയിലിൽ അർഹനായി. 10,001 രൂപയും മഹാത്മജിയുടെ ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 3ന് ഗോകുലം കോളേജിൽ നടക്കുന്ന ചടങ്ങിൽ കല്പറ്റ നാരായണൻ പുരസ്കാരം സമ്മാനിക്കും. ഫൈസൽ ബാലുശ്ശേരി, എൻ.സുരേഷ് ബാബു, പ്യഥ്വിരാജ് മൊടക്കല്ലർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.