വടകര: കനത്ത കാലവര്‍ഷത്തിനിടെ തകര്‍ന്ന 14 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 85 ലക്ഷം രൂപ അനുവദിച്ചു. മൂന്ന് ഘട്ടങ്ങളിലായി നാലു കോടി രൂപയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചതിൽ ആദ്യഘട്ടത്തിലുള്ള റോഡുകള്‍ക്കാണ് ഇത്രയും തുക അനുവദിച്ചതെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കടത്തനാടന്‍ കല്ല്-ആനോറ റോഡ് (കുന്നുമ്മല്‍ പഞ്ചായത്ത് ) 7 ലക്ഷം, വള്ള്യാട് യു.പി സ്‌കൂള്‍ - കടമേരി റോഡ് (തിരുവള്ളൂര്‍ പഞ്ചായത്ത് ) 8 ലക്ഷം, മംഗലാട് അക്വഡേറ്റ് - തയ്യുള്ളതില്‍ മുക്ക് റോഡ് (ആയഞ്ചേരി പഞ്ചായത്ത് ) 7 ലക്ഷം, പേരാക്കൂല്‍ - മിടിയേരി സ്‌കൂള്‍ റോഡ് (ആയഞ്ചേരി പഞ്ചായത്ത് ) 8 ലക്ഷം, നോര്‍ത്ത് എല്‍.പി സ്‌കൂള്‍ കുഴിച്ചാല്‍ മുക്ക് റോഡ് (തിരുവള്ളൂര്‍ പഞ്ചായത്ത് ) 4 ലക്ഷം, സായി സ്‌ക്വയര്‍ കപ്പള്ളി താഴ റോഡ് (തിരുവള്ളൂര്‍ പഞ്ചായത്ത് ) 9 ലക്ഷം, കുഞ്ഞിത്താം കണ്ടി മുക്ക് കവുന്തന്‍ നട റോഡ് (മണിയൂര്‍ പഞ്ചായത്ത് ) 5 ലക്ഷം, ബ്ലോക്ക് ഓഫീസ്-ഇംഗ്ളീഷ് മീഡിയം-നെല്ലിയുള്ള പറമ്പ് റോഡ് (കുറ്റ്യാടി പഞ്ചായത്ത് ) 5 ലക്ഷം, ഒതയോത്ത് താഴ റോഡ് (കുന്നുമ്മല്‍ പഞ്ചായത്ത് ) 8 ലക്ഷം, പാലൊള്ളതില്‍ മുക്ക് - കൂത്തപ്പള്ളി റോഡ് (മണിയൂര്‍ ) 6 ലക്ഷം, കുഞ്ഞേക്കന്‍ പീടിക - കൊടുങ്ങാമ്പുറത്ത് റോഡ് (പുറമേരി പഞ്ചായത്ത് ) 5 ലക്ഷം, കാഞ്ഞിരത്താം പൊയില്‍ -നരിക്കാട്ടേരി റോഡ് (കുന്നുമ്മല്‍ പഞ്ചായത്ത് ) 4 ലക്ഷം, കുന്നോത്ത് - പാറപ്പൊയില്‍ റോഡ് ( കുന്നുമ്മല്‍ പഞ്ചായത്ത്) 4 ലക്ഷം, ചെരണ്ടത്തൂര്‍ പോസ്റ്റ് ഓഫീസ്-തറമ്മല്‍ പീടിക മൂഴിക്കല്‍ റോഡ് (മണിയൂര്‍ പഞ്ചായത്ത് ) 5 ലക്ഷം എന്നിങ്ങനയാണ് അനുവദിച്ച തുക. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് എം.എല്‍.എ പറഞ്ഞു.