കോഴിക്കോട് : ഭിന്നശേഷിക്കാരായ ചിത്രകലാ പ്രതിഭകളെ സമൂഹത്തിൻെറ മുഖ്യധാരയിലെത്തിക്കാൻ ലക്ഷ്യമിട്ട് 'ഡ്രീം ഓഫ് അസ്' തുടക്കമിട്ട 'സ്വപ്നചിത്ര' ചിത്രപ്രദർശനത്തിൻെറ മൂന്നാം എഡിഷൻ മാർച്ച് 4 മുതൽ 8 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിക്കാൻ തീരുമാനമായി. പെയിന്റിംഗ് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം കളക്ടർ എസ്.സാംബശിവറാവു സ്വപ്നചിത്ര കോ ഓർഡിനേറ്റർമാരായ രമ്യ, അനുവിന്ദ് എന്നിവർക്ക് കൈമാറി നിർവഹിച്ചു.
ചിത്രങ്ങളുടെ വില്പനയിലൂടെ തുക കലാകാരന്മാരെ ഏല്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരായ കലാകാരൻമാർ സ്വയം വരച്ച എ -3 വലുപ്പമോ അതിനു മുകളിൽ വലുപ്പമോ ഉള്ള ചിത്രങ്ങളുടെ ഫോട്ടോ ജനുവരി 20നു മുമ്പ് 86061 72222. എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കണം. ഫോൺ: 86061 72222, 99474 14305.