കോഴിക്കോട്: പുതുപ്പാടി ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും കുടുംബശ്രീ സിഡിഎസും സംയുക്തമായി വയോജന കുടുംബശ്രീ അംഗങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം ഇ ജലീല്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുമയ്യ ആരിഫ് ക്യാമ്പിന് നേതൃത്വം നല്‍കി.