കോഴിക്കോട്: ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായി അഡ്വ.എൽ.ജി.ലിജീഷിനെയും സെക്രട്ടറിയായി വി.വസീഫിനെയും ട്രഷററായി പി.സി.ഷൈജുവിനെയും തിരഞ്ഞെടുത്തു.
ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്, ജോയിന്റ് സെക്രട്ടറിമാരായ വി.കെ.സനോജ്, പി.നിഖിൽ എന്നിവർ സംബന്ധിച്ചു.