കൊയിലാണ്ടി : അരക്കിലോ കഞ്ചാവുമായി അരിക്കുളം ചേടപ്പളളി മീത്തൽ വിനോദിനെ (37) പൊലീസ് പിടികൂടി. വില്പനയ്ക്കായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ ഗിരീഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായെ കെ.സുനിൽ, അജേഷ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.