ഫറോക്ക്: ഫറോക്ക് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിന് തെക്കുഭാഗത്ത് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളയിൽ വരകളോടു കൂടിയ ഷർട്ടും നീല പാന്റുമായിരുന്നു വേഷം. ഏതാണ്ട് 60 വയസ് മതിക്കും. 164 സെന്റിമീറ്റർ ഉയരം. ഇരു നിറമാണ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇയാളുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. ഫോൺ: 0495 2482230, 94979 80708.