പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ 110 വരുന്ന ചെങ്ങോട് മല സംരക്ഷിക്കണമെന്ന ആവശ്യവുമായി നാളെ തീർക്കുന്ന സംരക്ഷണവലയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിളംബര ജാഥകൾ.

നരയംകുളം സർഗ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് അഞ്ച് കിലോമീറ്റർ ദൂരത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. ബിജീഷ് കൂട്ടാലിട, കെ. രാഹുൽ മമ്മിളിക്കുളം, അമൽ രാജ് മൂലാട് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നരയംകുളത്ത് എ. കെ. കണാരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് വിജയികൾക്ക് കാഷ് അവാർഡ് നൽകി. സി. സി. രജീഷ് അധ്യക്ഷത വഹിച്ചു. എം. എസ്. അർജുൻ, പി. എം. ആദർശ് ലാൽ എന്നിവർ സംസാരിച്ചു.

സംരക്ഷണ വലയത്തിന്റെ പ്രചാരണാർത്ഥം അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവിസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സംയുക്താഭിമുഖ്യത്തിൽ കൂട്ടാലിടയിൽ വിളംബര ജാഥയും ഫ്‌ലാഷ് മോബും നടത്തി. ഡി. വൈ.എഫ്.ഐ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലിയും നടന്നു.