snake

രാമനാട്ടുകര (കോഴിക്കോട്): മൂത്രപ്പുരയിൽ പാമ്പിനെ കണ്ടു പേടിച്ച വിദ്യാർത്ഥിയെ അദ്ധ്യാപകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. രാമനാട്ടുകര സേവാമന്ദിർ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മൂത്രപ്പുരയിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥി ​ഉഗ്രവിഷമുള്ള വെള്ളിക്കെട്ടനെയാണ് കണ്ടത്. സ്കൂൾ വളപ്പിൽ നിന്ന് ഇന്നലെ ഇതടക്കം മൂന്ന് പാമ്പുകളെ പിടികൂടി.

പാമ്പ് കാലിനടുത്തുകൂടി ഇഴഞ്ഞതായി വിദ്യാർത്ഥി പറഞ്ഞതോടെ അദ്ധ്യാപകർ ഉടൻ രാമനാട്ടുകര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. കുട്ടിയുടെ ആശങ്ക മാറാത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രാത്രിയോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു.