കുന്ദമംഗലം: കേരള കർഷക സംഘം ജില്ലാ സമ്മേളനം നാളെ കുന്ദമംഗലത്ത് ആരംഭിക്കും. ശ്രീപത്മം ഓഡിറ്റോറിയത്തിൽ രാവിലെ പ്രതിനിധി സമ്മേളനം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡിസംബർ 1ന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള കാർഷികപ്രദർശനവും വിപണനമേളയും ഇന്ന് തുടങ്ങും. വിപണനമേള പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ കർഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വൻ, സ്വാഗതസംഘം ചെയർമാൻ ഇ.വിനോദ്കുമാർ, കെ.കൃഷ്ണൻകുട്ടി, വി.അനിൽകുമാർ എന്നിവർ സംബന്ധിച്ചു.