പുൽപ്പള്ളി: ആദിവാസി വീടുകൾ വ്യാപകമായി പൊളിച്ചു വിൽക്കുന്നു. പുൽപ്പള്ളിയിലും പരിസരങ്ങളിലുമുള്ള കോളനി വീടുകളാണ് പൊളിച്ചു വിൽപ്പന നടത്തുന്നത്. പൊളിച്ചു വിൽക്കുന്നത് ഏറെയും അധികകാലം പഴക്കമില്ലാത്ത വീടുകളാണ്.
പുൽപ്പള്ളി കോളറാട്ട്കുന്ന് പൈക്കമൂല കോളനിയിൽ മാത്രം മൂന്ന് വീടുകൾ ഈ അടുത്ത് പൊളിച്ച് വിൽപ്പന നടത്തി. പുതിയ വീടുകൾ അനുവദിക്കുന്നതിന്റെ മറവിലാണ് ഇത് ചെയ്യുന്നത്. ജനൽ വാതിലുകളും കട്ടിളകളും തറകെട്ടിയ കല്ലുമെല്ലാം ചുളുവിലയ്ക്ക് ചിലർ വാങ്ങുകയാണ്. പുൽപ്പള്ളിക്ക് പുത്തുനിന്നുള്ള ആളുകളാണ് ഇവ വാങ്ങുന്നതിൽ സജീവമായിട്ടുള്ളത്. കുറഞ്ഞ പണവും മദ്യവും നൽകിയാണ് വീടുകളുടെ സാധനങ്ങൾ സംഘടിതിക്കുന്നത്. ഇത്തരം സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.