കുന്ദമംഗലം: നഷ്ടപ്പെട്ടുപോയ കാര്‍ഷികസംസ്‌കാരത്തെ ഹരിതകേരളം പദ്ധതിയിലൂടെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സര്‍ക്കാരിനൊപ്പം ജനങ്ങളും ഇതിനായി മുന്നോട്ട് വരണമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുന്ദമംഗലം കാര്‍ഷിക വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നര വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.കാര്‍ഷിക മേഖലയില്‍ സഹകരണ മേഖല നല്‍കുന്ന വായ്പ 40% ആയി വര്‍ധിപ്പിക്കുക എന്ന ലക്ഷത്തോടെയാണ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ സഹകരണ സംഘത്തിന്റെ ഇടപെടലുകള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ 20 ശതമാനവും രണ്ടാം ഘട്ടത്തില്‍ 40% വര്‍ധിപ്പിക്കും. വായ്പാ തോത് വര്‍ധിപ്പിക്കുന്നതിലൂടെ കര്‍ഷകരെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഉടമകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജലമ്യൂസിയം ഡയറക്ടര്‍ ഡോ. കെ. ആര്‍ പ്രസന്ന കുമാറിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ജലവിനിയോഗവും ജൈവകൃഷിയും എന്ന വിഷയത്തില്‍ കര്‍ഷര്‍ക്ക് ക്ലാസെടുത്തു. സഹകരണ സംഘം രജിസ്ട്രാര്‍ വി.കെ രാധാകൃഷ്ണന്‍ കര്‍ഷകരെ ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി മുപ്രമ്മല്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവന്‍, കുന്ദമംഗലം കാര്‍ഷിക വെല്‍ഫെയര്‍ കോഓപ്പ് സൊസൈറ്റി പ്രസിഡൻറ് വി.ഗോവിന്ദന്‍ നായര്‍, വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍, വി പ്രഭാകരന്‍, ജനാർദ്ദനൻകളരിക്കണ്ടി, ടി.പി.സുരേഷ്, ഖാലിദ്കിളിമുണ്ട, കേളുക്കുട്ടി, ഭക്തോത്തമൻ എന്നിവർ പ്രസംഗിച്ചു.