സുൽത്താൻ ബത്തേരി: അവശ്യസാധനവിലവർദ്ധനവ് മൂലം ഹോട്ടൽ വ്യവസായം വൻപ്രതിസന്ധിയിലാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം.

അവശ്യസാധന വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടി വരുമെന്നും യോഗം ചൂണ്ടിക്കാട്ടി.
വയനാട്ടിലെ അടഞ്ഞ് കിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടിയന്തിരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ജി.കെ.പ്രകാശ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സാജൻ പൊരുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സുഹൈൽ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി സുഗുണൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.ആർ.ഉണ്ണികൃഷ്ണൻ, മുഹമ്മദ് അസ്ലം, അനിഷ് ബി നായർ, ബിജു മന്ന എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:
അബ്ദുൾ റഹിമാൻ, മുഹമ്മദ് ഹാജി -രക്ഷാധികാരികൾ, അനീഷ് ബി നായർ- വർക്കിങ്ങ് പ്രസിഡന്റ്, സാജൻ പൊരുന്നിക്കൽ -ജില്ലാ പ്രസിഡന്റ്, അബ്ദുൾ ഗഫൂർ -ജനറൽ സെക്രട്ടറി, മുഹമ്മദ് അസ്ലം -ട്രഷറർ. പ്രേമൻ മീനങ്ങാടി, ഉമ്മർ പാരഡൈസ്, അബ്ദുറഹിമാൻ വൈത്തിരി -വൈസ് പ്രസിഡന്റ്മാർ, ബിജു മന്ന, അരവിന്ദൻ ബത്തേരി, ജോണി ഇ.കെ. ശിഹാബ് മേപ്പാടി -ജോ: സെക്രട്ടറിമാർ.