മാനന്തവാടി: ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ കേരളവും സിയ എഫ്.സി 2/4 ഉം ചേർന്ന് ഒരുക്കുന്ന അഖില കേരള ഫ്ളഡ് ലിറ്റ് ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റ് 29, 30 തീയ്യതികളിൽ പീച്ചങ്കോട് വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകീട്ട് ആറ് മണി മുതലാണ് ടൂർണമെന്റ്. ആലാൻ അന്ത്രു മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും ആർദ്രം മിഷൻ വിന്നേഴ് പ്രൈസ് മണിയും സെയ്ത് അബ്ദുള്ള റണ്ണേഴ്സ് ട്രോഫിയും എസ്.പി.കെ. ലോട്ടറി ഏജൻസി റണ്ണേഴ്സ് പ്രൈസ് മണിയും വിജയികൾക്ക് നൽകും. ജില്ലയിലെ മൂന്ന് എം.എൽ.എ.മാരും പരിപാടിയിൽ പങ്കെടുക്കും. ടൂർണ്ണമെന്റനോട് അനുബന്ധിച്ച് കഴിഞ്ഞ പ്രളയത്തിൽ മികച്ച സേവനം നടത്തിയ മുൻ സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹദ്, ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രൻ ,ഡോ.അഭിലാഷ് തുടങ്ങിയവരെയും പ്രളയത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തിയ കെ.എസ്.ഇ.ബി, ഫയർ &റെസ്‌ക്യു ടീമിനെയും ആദരിക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നജീബ് മണ്ണാർ, ഷനൂദ് വി, എം.കെ.സുഹൈൽ, അജ്നാസ് പന്നിവർ പങ്കെടുത്തു.