കൽപ്പറ്റ: വയനാട് ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബി. സുരേഷിന് മികച്ച ഉദ്യോഗസ്ഥനുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡിന് തിരഞ്ഞെടുത്തു. കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷിദീപം ഡോട് ഇൻ എന്ന കാർഷിക പോർട്ടലിന് നവമാധ്യമ വിഭാഗത്തിലും റേഡിയോ മാറ്റൊലി ഞാറ്റുവേല പരിപാടിക്ക് ശ്രവ്യ മാധ്യമ വിഭാഗത്തിലും ഹരിതമുദ്ര പുരസ്‌കാരവും പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം ബത്തേരി അസംപ്ഷൻ സ്‌കൂളിലെ ശിഖ ലുബ്നുവിനും ലഭിച്ചു.

പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ ചെയ്ത പ്രവർത്തനങ്ങളെ പരിഗണിച്ചാണ് ബി സുരേഷിന് അവാർഡ്. രണ്ടാഴ്ച മുമ്പാണ് വയനാട്ടിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറായി ചാർജെടുത്തുത്. മീനങ്ങാടി സ്വദേശി അനിൽ ജേക്കബ്ബിന്റേതാണ് കൃഷി ദീപം പോർട്ടൽ.സി.വി.ഷിബുവാണ് എഡിറ്റോറിയൽ ഹെഡ്ഡ്.