സുൽത്താൻ ബത്തേരി: പട്ടിയെ തെരഞ്ഞുപോയ ഗിരീഷ് ചെന്ന്
പെട്ടത് കടുവയുടെ മുന്നിൽ. ജീവിതം അവസാനിച്ചുവെന്ന് ഒരുനിമിഷം തോന്നി. എങ്ങനെയോ കിട്ടിയ ശക്തികൊണ്ട് പിൻതിരിഞ്ഞ് ഓടി വീട്ടിലെത്തിയാണ് തിരിഞ്ഞുനോക്കിയത്.
കടുവയെ മുന്നിൽ കണ്ട നിമിഷത്തെപ്പറ്റി ഗിരീഷ് പറഞ്ഞു.
സഹോദരന്റെ പട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ ഇന്നലെ കാലത്ത് സ്വന്തം പട്ടിയേയും കൂടെകൂട്ടി തെരഞ്ഞു പോയതായിരുന്നു. സഹോദരൻ രാജേഷ്‌കുമാറിന്റെ വീട്ടിൽ നിന്ന്
നൂറ് മീറ്റർ മാറി വയൽ ഭാഗത്തേക്ക് എത്താറായപ്പോൾ
കൂടെയുണ്ടായിരുന്ന തന്റെ പട്ടി കുരച്ചുകൊണ്ട്
മുന്നോട്ട് പോകാൻ വിസമ്മതിച്ചു. പരിസരം വീക്ഷിച്ച
പ്പോൾ രക്തം കിടക്കുന്നു തൊട്ടടുത്ത് തന്നെ പട്ടിയുടെ
ശരീര അവശിഷ്ടങ്ങളും. പറമ്പിന്റെ വരമ്പിനടുത്ത് അഞ്ച് മീറ്റർ പോലും ദൂരത്തല്ലാതെ തുറിച്ച് നോക്കികൊണ്ട് കടുവ കിടക്കുന്നു. പട്ടിയെ കാണാതാവുകയും അടുത്ത വീട്ടിലെ പശുവിനെ എന്തോ ജീവി ആക്രമിച്ചുവെന്ന് അറിഞ്ഞപ്പോഴും അത് കടുവയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.