പേരാമ്പ്ര : ഖനനഭീഷണി നേരിടുന്ന ചെങ്ങോടുമലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിരോധവലയം ഇന്ന് നടക്കും. വൈകിട്ട് 3 നാണ് സംരക്ഷണവലയം തീർക്കുക.
കൂട്ടാലിട, നരയംകുളം, പുളിയോട്ട് മുക്ക്, മൂലാട് പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് 10. 5 കിലോമീറ്ററിൽ 12,000 ആളുകളെ അണിനിരത്തും. കൂട്ടാലിട, നരയംകുളം സമരപന്തൽ, പുളിയോട്ട് മുക്ക്, സെന്റർ മൂലാട് എന്നിവിടങ്ങളിൽ പൊതയോഗം നടക്കും. സെക്‌ഷൻ ഒന്നിലും രണ്ടിലും ഉൾപ്പെടുന്ന നരയംകുളം അരട്ടൻകണ്ടി പാറ മുതൽ എരഞ്ഞോളി താഴെ വരെ രണ്ടാം വാർഡിലെ ആളുകളും കായണ്ണ ഗ്രാമ പഞ്ചായത്തിലെ ആളുകളും പങ്കെടുക്കും. എരഞ്ഞോളി താഴെ മുതൻ ചെടിക്കുളം വരെയുള്ള സെക്‌ഷൻ 3, 4 ഭാഗത്ത് നാല്, മൂന്ന്, 11 ,12, 13 വാർഡുകളിലുള്ളവർ അണി നിരക്കും ചെടിക്കുളം മുതൽ കൂട്ടാലിട വരെയുള്ള സെക്‌ഷൻ 5 ൽ 7, 8, 9 വാർഡുകളിലുള്ളവർ പങ്കെടുക്കും. കൂട്ടാലിട ആവറാട്ട് മുക്ക് വരെയുള്ള സെക്‌ഷൻ 6 ൽ 16, 10, 15 വാർഡുകാർ അണിനിരക്കും. ആവറാട്ട് മുക്ക് കിഴക്കൻമൂലാട് വരെയുള്ള സെക്‌ഷൻ 7 ൽ 18, 14 വാർഡുകാർ പങ്കെടുക്കും. കിഴക്കൻമൂലാട് മുതൽ പുളിയോട്ട് മുക്ക് വരെയുള്ള സെക്‌ഷൻ 8, 9ൽ ഒന്ന്, 17, 19 വാർഡിലുള്ളവർ അണിനിരക്കും. പുളിയോട്ടുമുക്ക് മുതൽ നരയംകുളം വരെയുള്ള അവസാന സെക്‌ഷനിൽ നൊച്ചാട് പഞ്ചായത്ത് വാർഡ് 9, കായണ്ണ പഞ്ചായത്ത് വാർഡ് 12 എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുക്കുക.