കൽപ്പറ്റ: അടിയന്തിരാവസ്ഥയ്ക്കെതിരെ നടത്തിയ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കുക, സമര സേനാനികൾക്ക് പെൻഷനും വൈദ്യസഹായവും നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ കേരളത്തിൽ നിന്നുള്ള അടിയന്തിരാവസ്ഥ സമരസേനാനികളും പങ്കെടുക്കും.

1975ൽ അടിയന്തിരാവസ്ഥയ്ക്കെതിരെ ഗാന്ധിയൻ രീതിയിൽ സത്യാഗ്രഹ സമരം നടത്തിയവരെ പൊലിസ്
കടുത്ത മർദ്ദനങ്ങൾക്ക് വിധേയമാക്കിയിരുന്നു. 44

വർഷൾക്ക് ശേഷം നിത്യരോഗികളായി ജീവിക്കുന്നവരാണ് ഈ സമര സേനാനികൾ. 6 വർഷക്കാലമായി കേന്ദ്ര സർക്കാരിന് നിരന്തരം നിവേദനങ്ങൾ സമർപ്പിച്ചുവെങ്കിലും ഈ വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് പാർലിമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്ന ഡിസംബർ 4 ന് ഡൽഹി ഗാന്ധി സ്മാരകത്തിൽ (രാജ്ഘട്ട്) ലോകതന്ത്ര സേനാനി സംഘത്തിന്റെ
ആഭിമുഖ്യത്തിൽ 3000 സമരസേനാനികൾ ഒരു ദിവസത്തെ മൗനധർണ്ണ നടത്തുന്നതെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സമര സേനാനികൾ ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

കേരളത്തിൽ നിന്ന് പ്രസിഡന്റ് ഏറ്റമാനൂർ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ആർ.മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ 100 സമര സേനാനികൾ ഡിസംബർ ഒന്നിന് ഡൽഹിയിലേക്ക് പുറപ്പെടും. വയനാട് ജില്ലയിൽ നിന്ന് സംസ്ഥാന സമിതി അംഗം പി.കെ ഭരതൻ, ജില്ലാ പ്രസിഡന്റ് ശ്രീവത്സൻ ബത്തേരി, ജില്ലാ സമിതി അംഗങ്ങ
ളായ എ.വി രാജേന്ദ്രപ്രസാദ്, ഇ.കെ ഗോപി എന്നിവർ പങ്കെടുക്കും.