കോഴിക്കോട്: ഡിസ്ട്രിക്ട് പൊലീസ് പെൻഷനേഴ്‌സ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ.കെ. ജമാലുദ്ദീൻ സൊസൈറ്റി ലോഗോ പ്രകാശനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ ഉഷാദേവി ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണൻ നിക്ഷേപം സ്വീകരിച്ചു. സെക്രട്ടറി എ.കെ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടർ വി. ജിജീഷ്‌കുമാർ, സി.ആർ. ബിജു, വി.പി. പവിത്രൻ, വി.എം. നാണു എന്നിവർ പ്രസംഗിച്ചു. കെ. പ്രകാശൻ സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിലെ ഉന്നതവിജയികളായ അഭിനവ്, അഭിതം, ആദിത്യ ബാബു, ഹർഷ പ്രേമൻ, സൊസൈറ്റി ലോഗോ ഡിസൈൻ ചെയ്ത രഞ്‌ജിത എന്നിവരെ ചടങ്ങിൽ ആദരിച്ചു.