കോഴിക്കോട്: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പ്രാഥമികതല സാഹിത്യ മത്സരങ്ങൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രാങ്കണത്തിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് സാഹിത്യ മത്സര കമ്മിറ്റി കൺവീനർ പി.പി.രാമനാഥൻ അറിയിച്ചു. ഫോൺ: 97474 88903, 92075 65105.