കോഴിക്കോട്: ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വ്യാപകമായിരിക്കുകയാണെന്ന് ആള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് സംഘം ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിസ്സാരകാര്യങ്ങള്‍ക്ക് പോലും ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കുന്നത് പതിവായിരിക്കുകയാണ്. പൊലീസിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചാല്‍ പോലും തൊഴിലാളികള്‍ക്കെതിരെ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നു.

തൊഴിലാളികളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടാകുന്നത് ഒഴിവാക്കാൻ കര്‍ശനനിർദ്ദേശം നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജിബിന്‍, സെക്രട്ടറി അനൂപ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഫാസില്‍ കക്കോടി, എന്നിവർ സംബന്ധിച്ചു.