കോഴിക്കോട് : മഹാത്മജിയെ റാഞ്ചി സ്വന്തമാക്കാൻ ഇപ്പോൾ ചിലർ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു.

കെ എൻ എം സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുതയാണ് മതത്തിന്റെ കാതൽ. ഇത് പ്രചരിപ്പിക്കാൻ വിശ്വാസികൾ തയ്യാറാകണം. മതത്തിന്റെ പേരിൽ തീവ്രവാദ ആരോപണം ശരിയല്ല. ഇത്തരം അനാവശ്യ പ്രചാരണമാണ് ഏറ്റവും വലിയ അസഹിഷ്ണുതയെന്നു അദ്ദേഹം പറഞ്ഞു.
കെ എൻ എം ജില്ലാ ചെയർമാൻ വി.കെ. ബാവ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ ജെ യു സെക്രട്ടറി എം മുഹമ്മദ്‌ മദനി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ, സി. മരക്കാരുട്ടി, ജഹ്ഫർ വാണിമേൽ, അബ്ദുൽ ഗഫൂർ ഫാറൂഖി, സി. അബ്ദുല്ല മദനി, എ. അഹമ്മദ് നിസാർ, സലാം വളപ്പിൽ, സുബൈർ മദനി, കെ. മുഹമ്മദ്‌ കമാൽ, അലി എന്നിവർ പ്രസംഗിച്ചു.