കുന്ദമംഗലം: കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന് കുന്ദമംഗലത്ത് തുടക്കമായി. എം. കേളപ്പൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ ഇ. വിനോദ് കുമാർ പതാക ഉയർത്തി . ജോർജ് എം. തോമസ് എം.എൽ.എ, അഡ്വ. ഇ. കെ. നാരായണൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. കുരിക്കത്തൂരിലെ ടി. പി. ബാലകൃഷ്ണൻ നായർ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമരം ജോർജ് എം. തോമസ് ഏറ്റുവാങ്ങി. പി.കെ. പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. എം. എം. സുധീഷ് കുമാർ സംസാരിച്ചു. ചേളന്നൂരിലെ സി.പി. ബാലൻ വൈദ്യർ സ്മൃതിമണ്ഡപത്തിൽ നിന്ന് പതാക അഡ്വ. ഇ. കെ. നാരായണൻ ഏറ്റുവാങ്ങി. പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. മാമ്പറ്റ ശ്രീധരൻ പ്രസംഗിച്ചു. ഇരുജാഥകളും കുന്ദമംഗലത്ത് സംഗമിച്ചു . പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.