കൊയിലാണ്ടി: പൊലീസിനെയും എക്സൈസിനെയും നോക്കുകുത്തികളാക്കി കൊയിലാണ്ടി നഗരത്തിൽ കഞ്ചാവ് കച്ചവടം വ്യാപകമായി നടക്കുന്നു. ഒരാഴ്ചയ്ക്കകം രണ്ട് കേസുകളിലായി രണ്ടര കിലോ കഞ്ചാവാണ് നഗരത്തിൽ നിന്നും പിടികൂടിയത്. ഒക്ടോബർ 29 ന് കൊയിലാണ്ടിയിേലേക്ക് കൊണ്ടു വരാൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോകഞ്ചാവുമായി രണ്ട് കൊയിലാണ്ടിക്കാർ പിടിയിലായിരുന്നു. തേനി, കമ്പം, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കൊയിലാണ്ടിയിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്നത്. വൻകിടക്കാരുടെ ഏജന്റുമാരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പിടിയിലായായും പുറത്തിറങ്ങിയാൽ ഇവരെ ഉപയോഗിച്ച് കച്ചവടം നിർബാധം നടത്താൻ ലഹരിമാഫിയകൾക്ക് സാധിക്കുന്നതാണ് കൊയിലാണ്ടിയിൽ കഞ്ചാവ് ബിസിനസ് പൊടിപൊടിക്കാനുള്ള പ്രധാന കാരണം. കഴിയൂ മെന്നാണ് മാഫിയകൾ കണക്ക് കൂട്ടുന്നത്. പിടികൂടിയ വരിൽ ചിലർ നാട്ടിൽ സ്വകാര്യ പണമിടപാടുകാരുമായും ബന്ധമുണ്ടെന്നാന്ന് അറിയാൻ കഴിഞ്ഞത്.

കഞ്ചാവ് കൊയിലാണ്ടിയിൽ എത്തിച്ച ശേഷം ലോഡ്ജിലും ചില വീടുകളിലും വെച്ചാണ് പാക്കറ്റുകളിലാക്കുന്നത്. 500 രൂപയാണ് പാക്കറ്റിന്റെ വില. സ്കൂൾ , കോളേജ് വിദ്യാർത്ഥികളും തൊഴിലാളികളുമാണ് ഉപ

ഭോക്‌താക്കൾ. വിൽപ്പനയ്ക്കും നഗരത്തിലെ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നുണ്ട്. റെയിൽവെസ്റ്റേഷൻ, ബസ്സ്സ്റ്റാൻറ് , ബീച്ചിലെ മുനമ്പ് എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് കച്ചവടം നടക്കുന്നത്. വിദ്യാർത്ഥിനികൾക്കിടയിൽ ലഹരിവസ്തുക്കൾ എത്തിക്കാനുള്ള ഗ്യാംഗ് പ്രവർത്തിക്കുന്നതായും പൊലീസ് പറയുന്നുണ്ട്. ഫോൺ വഴിയാണ് ആവശ്യക്കാരെ തിരയുന്നത്.

നർക്കോട്ടിക് വിഭാഗവും എക്സൈസും ഈ പ്രദേശങ്ങളിൽ നിരന്തരം പരിശോധന നടത്തുന്നുണ്ടങ്കിലും അവരെ കബളിപ്പിച്ചാണ് കച്ചവടം.